കൊച്ചി: കുസാറ്റ് അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. അന്വേഷണ വിഷയങ്ങൾ തീരുമാനിക്കാൻ ജില്ലാഭരണകൂടം നടപടി തുടങ്ങി.
മജിസ്ട്രേറ്റ് തല അന്വേഷണം നടത്താൻ ഇപ്പോൾ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇത് ജില്ലാകലക്ടർ അന്വേഷിക്കണോ അല്ലെങ്കിൽ ജില്ലാ കലക്ടർ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥൻ അന്വേഷിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കുസാറ്റ് വിസിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കളമശ്ശേരി പൊലീസിൽ പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ ആണ് പരാതി നൽകിയത്. വിസിയും സംഘാടകരുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു