മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് സാമന്ത. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ സാമന്ത വിശേഷിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം അഭിപ്രായം പങ്കുവക്കുകയായിരുന്നു.
‘ഈ വര്‍ഷമിറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രം. ദയവുചെയ്ത് ഈ ചിത്രം നിങ്ങള്‍ കാണൂ. മനോഹരവും ശക്തവുമായ ചിത്രമാണിത്. മമ്മൂട്ടി സാര്‍, നിങ്ങളാണ് എന്റെ ഹീറോ, ലവ് യു ജ്യോതിക’, സമാന്ത കുറിച്ചു. കാതലിലെ മമ്മൂട്ടിയുടെ പ്രകടനം കുറച്ചധികം കാലത്തേയ്ക്ക് തന്റെ മനസില്‍ നിന്ന് പോകില്ലെന്നും സാമന്ത പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന് ജിയോ ബേബിയേയും താരം അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു