തെൽഅവീവ്: ഇസ്രായേൽ ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽവച്ച് ഇറാൻ നിർമിത ശാഹെദ്-136 ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്.
ഇസ്രായേൽ പൗരനായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ആക്രമണത്തിൽ കപ്പലിന് കേടുപാടുണ്ടായതായാണ് വിവരം. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.
അതേസമയം ആക്രമണത്തിൽ ഇറാന്റെ പങ്കിന് തെളിവ് നൽകാൻ യു.എസ്. ഏജൻസികൾ തയ്യാറായിട്ടില്ല. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് അറിയിച്ചു. സംഭവത്തിൽ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു