അങ്കമാലി: രാജ്യത്തെ ക്ഷീരമേഖലയിലെ ഗോപാല്‍രത്ന ദേശീയ പുരസ്ക്കാരം പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു. ദേശീയ ക്ഷീരദിനമായ നവംബര്‍ 26 ന് ഗുവഹാത്തിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല പുരസ്ക്കാരം സമര്‍പ്പിക്കും.
കേരളത്തിലെ ക്ഷീരമേഖല എത്രമാത്രം ശക്തവും ഗുണമേന്മയുള്ളതുമാണെന്നതിന്‍റെ അംഗീകാരമാണ് ഗോപാല്‍രത്ന പുരസ്ക്കാരനേട്ടത്തിലൂടെ ലഭിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. രാജ്യത്തെ സഹകരണ മേഖലയില്‍ കേരളത്തിലെ ക്ഷീരസഹകരണ പ്രസ്ഥാനം മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷീരവികസന-മൃഗസംരക്ഷണ മേഖലയില്‍ രാജ്യത്തെ പരമോന്നത പുരസ്ക്കാരമാണ് ഗോപാല്‍രത്ന. മികച്ച ക്ഷീരകര്‍ഷകര്‍, മികച്ച ക്ഷീരസഹകരണ സംഘം, മികച്ച കൃത്രിമ ബീജസങ്കലന ടെക്നീഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് പുരസ്ക്കാരം നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക.ഓണ്‍ലൈനായാണ് ഗോപാല്‍രത്ന പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചത്. മൊത്തം 1770 അപേക്ഷകളാണ് ലഭിച്ചത്.