“ആരാണ് പൗരപ്രമുഖർ , പൗരപ്രമുഖർ ആകാൻ എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്” തുടങ്ങി നവകേരള സദസ്സിൽ ഉന്നയിക്കപ്പെട്ട സാധാരണക്കാരുടെ ചോദ്യങ്ങൾ അനവധിയാണ് .
നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നതാണ് ഇപ്പോൾ ശ്രദ്ധേയം.
63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പായികിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
വടകര സ്വദേശി എ.കെ യൂസുഫാണ് പരാതിക്കാരൻ.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതിക്കാരൻ മുഖ്യമന്ത്രിക്ക് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു.
ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം