ഡൽഹി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന്റെ തോക്കും തിരകളും നഷ്ടപ്പെട്ടു. എസ്.എ.പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. കേരള പോലീസിന്റെ തോക്കും പത്ത് റൗണ്ട് തിരകളുമാണ് നഷ്ടപ്പെട്ടത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തിൽ നിന്ന് മധ്യപ്രദേശിലേക്ക് പോയ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്.
ആരോ ട്രെയിനിൽ നിന്ന് ഒരു ബാഗ് വലിച്ചെറിയുന്നത് കണ്ടുവെന്ന് ട്രെയിനിലുണ്ടായിരുന്ന പാൻട്രി ജിവനക്കാർ പറഞ്ഞു. ഇതിനെ തുടർന്ന് തോക്കും തിരയുമുള്ള ബാഗാണ് വലിച്ചെറിഞ്ഞതെന്ന സംശയത്തിൽ, മധ്യപ്രദേശിൽ നിന്നും 200 കിലോമീറ്ററോളം സഞ്ചരിച്ച ശേഷം, ഉദ്യോഗസ്ഥർ ട്രെയിനിൽ തിരികെ യാത്ര ചെയ്തെങ്കിലും തോക്കും തിരകളും കണ്ടെത്താനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു