അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചില്ല; പൊലീസുകാര്‍ക്ക് സസ്പെൻഷൻ

ഇടുക്കി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാത്ത പോലീസുകാര്‍ക്ക് സസ്പെൻഷൻ. നെടുങ്കണ്ടം സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.സംഭവത്തില്‍ കട്ടപ്പന ഡിവൈഎസ്പിയോട് ഇടുക്കി ജില്ലാ പോലിസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ആസാദ് എം, അജീഷ് കെ.ആര്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്.

ദിവസങ്ങള്‍ക്ക് മുൻപ് പിക്കപ്പ് വാൻ ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ കാഞ്ചിയാര്‍ സ്വദേശി ജൂബിന്‍, ഇരട്ടയാര്‍ സ്വദേശി അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്ബോള്‍ സ്ഥലത്ത് എത്തിയ നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ സഹായം അഭ്യര്‍ഥിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോയി. വിവരം അറിഞ്ഞതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിയോട് ഇടുക്കി ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു.
പോലീസ് ജീപ്പിലുണ്ടായിരുന്ന ആസാദിനും അജീഷിനും വീഴ്ച പറ്റിയതായാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്. അപകടത്തില്‍ അഖിലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ രാജഗിരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂബിന്‍ അപകട നില തരണം ചെയ്തു. സംഭവത്തില്‍ കട്ടപ്പന പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News