ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽകാര ടണൽ രക്ഷാദൗത്യത്തിൽ വീണ്ടും തിരിച്ചടി. കോൺക്രീറ്റ് കൂനകൾക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളും സ്റ്റീൽ പാളികളും കണ്ടതിനെ തുടർന്ന് ഓഗർ മെഷീൻ പ്രവർത്തനം നിർത്തി വെക്കുകയായിരുന്നു. മെഷീൻ പ്രവർത്തനം നിർത്തിവെട്ടതോടെ രക്ഷാ ദൗത്യം ഇനിയും വൈകുമെന്നാണ് റിപ്പോർട്ട്.
ഇന്ന് രാത്രി വൈകി തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പുഷ്കര് സിങ് ധാമിയും കേന്ദ്ര സഹമന്ത്രി വി.കെ.സിങ്ങും സ്ഥലത്തുണ്ട്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തടസ്സങ്ങള് നീക്കാനായാൽ ഏതാനും മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ.
കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിരവധി ഇരുമ്പ് കമ്പികളുണ്ട്. ഇവ മുറിച്ച ശേഷം മാത്രമേ ഡ്രില്ലിങ് തുടരാനാകൂ. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താൻ ഇനിയും 10 മീറ്ററോളം തുരക്കണം. ഇതുവരെ 50 മീറ്ററോളം ദൂരമാണ് തുരക്കാനായത്. പൈപ്പിലൂടെ ആളുകളെ കയറ്റി കമ്പികളും സ്റ്റീൽ പാളിയും മുറിച്ച് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കമ്പിയും സ്റ്റീലും മുറിച്ച് നീക്കിയ ശേഷം മാത്രമേ തുരക്കൽ തുടങ്ങൂ. രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിമൂന്നാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകരാറിലായിരുന്നു. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകുകയായിരുന്നു. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. എന്നാൽ ഓഗർ മെഷീൻ പ്രവർത്തനം നിർത്തിവെച്ചതോടെ ദൗത്യം ഇനിയും നീളും.
തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്ന് പതിമൂന്നാം ദിവസമാണ്. ഏതാനും മീറ്ററുകളുടെ അകലം മാത്രമേയുള്ളൂവെന്നും മനസ്സാന്നിധ്യം കൈവിടാതെ കാത്തിരിക്കണമെന്നും തൊഴിലാളികളെ രക്ഷാദൗത്യസംഘം അറിയിച്ചു. സ്ഥലത്തെത്തിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഇവരുമായി സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു