നിലവിലത്തെ അവസ്ഥ അനുസരിച് ഒറ്റൊരുത്തൻ മനസ്സറിഞ്ഞു മുഖ്യമന്ത്രിക്ക് വേണ്ടി അഭിവാദ്യങ്ങൾ നേരില്ലെന്ന ബോധ്യം സർക്കാരിന് തന്നെ തോന്നിക്കാണും.
പിള്ള മനസ്സിൽ കള്ളമില്ലെന്നാണല്ലോ.
അവർക്ക് വലിയ ബസും കൂടെ പത്തിരുപത് കാറും പോലീസും ഒക്കെ കണ്ടപ്പോ ആവേശമായി.
നിങ്ങള് “മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ” എന്നങ്ങു കൂക്കി വിളിക്ക് പിള്ളേരേ, മുഖ്യൻ ഒന്ന് സുഖിക്കട്ടെ എന്ന് കരുതി ആരോ മൂലയ്ക്ക് നിന്ന് പിള്ളേരോട് പറഞ്ഞാൽ
പിള്ളേർക്ക് അതൊക്കെ ഒരു രസമാണ്.
അവർക്കൊന്നു ഒച്ചയെടുക്കാനും ആർത്തു വിളിക്കാനും കിട്ടിയ അവസരമാണ്..
അല്ലാണ്ട് കിട്ടിയ കിറ്റിന്റെ നന്ദിയായി കരുതാനോ ഇന്നത്തെ കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ ജീർണിച്ച അവസ്ഥ മനസ്സിലാക്കി കൂകാനോ കരിങ്കൊടി കാട്ടാനോ
പാവം LP ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് അറിയില്ലല്ലോ.
നട്ടുച്ചക്ക് പൊരി വെയിലത്തു കുഞ്ഞുങ്ങളെ വഴിയരികിൽ കാത്തുനിർത്തി മുദ്രാവാക്യം വിളിപ്പിച്ച സ്കൂൾ ഹെഡ് മാസ്റ്ററെയോ മറ്റ് അധികൃതരെയോ വിമർശിക്കാനോ നടപടി സ്വീകരിക്കാനോ
ഇതിനൊക്കെ മൗനാനുവാദം നൽകുന്ന ബാലാവകാശകമ്മീഷന് കഴിവില്ലാതെ പോയതോർത്തു തേങ്ങുക തന്നെ.
കുറ്റം പറയാൻ പറ്റില്ല.
ഇതൊന്നും കണ്ടില്ലാ കേട്ടില്ല എന്ന് നടിക്കാൻ സർക്കാർ ശമ്പളം കൈനീട്ടി വാങ്ങുന്നവർക്ക് കഴിഞ്ഞില്ലെങ്കിൽ അവരൊക്കെ എന്ത് സർക്കാർ ഉദ്യോഗസ്ഥർ ആണ്?!!
നാളെയും ആ കസേര വേണമെന്ന മോഹം അവർക്കുമുണ്ടാകില്ലേ.
“ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം” എന്ന പോലെ നവകേരളയാത്ര മഹാശ്ചര്യം എന്ന് പറയുന്നവർക്കും വല്ലതും കിട്ടുമെങ്കിൽ നൂറല്ല,
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ റോഡിൽ നിർത്തി അഭിവാദ്യങ്ങൾ അർപ്പിക്കാൻ തയ്യാറാണ് എന്ന സ്ഥിതിയിലേക്ക് എത്തി ചേർന്നിരിക്കുന്നു കേരളം..
അഭിവാദ്യങ്ങൾ അർപ്പിക്കുന്ന കളങ്കമില്ലാത്ത കുഞ്ഞുങ്ങളുടെ ആ ഓമനത്തമില്ലേ.. ആഹാ… അതാണ്.
ഇതാണ് ജനഹൃദയങ്ങളിൽ വസിക്കുന്ന സർക്കാർ… എന്നൊക്കെ ക്യാപ്സുൾ ഇറക്കാം അത്ര തന്നെ.
ദിവസേന സെക്രട്ടറിയേറ്റ് കേറിയിറങ്ങി നൽകിയ പരാതികൾ കെട്ടികിടക്കുമ്പോ കേരളം മുഴുവൻ ചുറ്റിക്കണ്ട് പരാതിനേരിട്ട് സ്വീകരിക്കാൻ
പോകുന്ന വഴിക്ക് സ്കൂൾ പിള്ളേരെക്കൊണ്ട് രണ്ട്
അഭിവാദ്യങ്ങൾ വിളിപ്പിച്ചതാണോ ഇത്ര വലിയ തെറ്റ് എന്ന് കൂടി ചോദിക്ക് സഖാക്കൻമാരേ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം