കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. പ്രതികള്‍ സൈനബയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണ്ണവും പണവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളില്‍ നിന്ന് മറ്റൊരു സംഘം ഈ സ്വര്‍ണ്ണവും പണവും തട്ടിയെടുത്തെന്ന വിവരമാണ് പൊലീസിനുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു