ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് പേസ്റ്റ് രൂപത്തിലുള്ള 1.8 കിലോ സ്വര്‍ണം കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 98 ലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം.
നീല നിറത്തിലുള്ള തുണി പോലുള്ള ട്യൂബില്‍ സൂക്ഷിച്ചിരിക്കുന്ന ക്യാപ്സ്യൂള്‍ പോലുള്ള പാത്രങ്ങളിലാണ് സ്വര്‍ണ്ണ പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിന്നാണ് സ്വര്‍ണ്ണം എത്തിച്ചത്. ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് പ്രതിയായ യാത്രക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു