ശ്രീനഗര്‍: രജൗരി ഏറ്റുമുട്ടലില്‍ വീരമ്യത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്.
ക്യാപ്റ്റൻ ശുഭം ഗുപ്ത, ക്യാപ്റ്റൻ എം. വി. പ്രൻജല്‍, ലാൻസ് നായിക് സഞ്ജയ് ഭിഷ്ട്, ഹവില്‍ദാര്‍ അബ്ദുള്‍ മജീദ്, പാരാട്രൂപ്പര്‍ സച്ചിൻ ലാര്‍ എന്നിവരാണ് വീരമൃത്യു വരിച്ച സൈനികര്‍.
സൈന്യം നടത്തിയ തിരിച്ചടിയില്‍ ലഷ്കര്‍ ഭീകരനും പാക് സ്വദേശിയുമായ കോറി ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു