ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം മര്‍ലോണ്‍ സാമുവല്‍സിന് ഐസിസി ആറ് വര്‍ഷത്തെ സമ്ബൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. സമാന കുറ്റത്തിന് 15 വര്‍ഷം മുമ്ബ് മര്‍ലോണ്‍ സാമുവല്‍സ് ശിക്ഷിക്കപ്പെട്ടിരുന്നു.
2019 ലെ അബുദാബി ടി10 ലീഗിൽ സാമുവൽസ് അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം. ഐസിസി നിയോഗിച്ച ഒരു സ്വതന്ത്ര ട്രൈബ്യൂണൽ സാമുവൽസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. നാല് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സാമുവൽസിന്റെ വിലക്ക് 2023 നവംബർ 11 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ഐസിസി എച്ച്ആർ ആൻഡ് ഇന്റഗ്രിറ്റി യൂണിറ്റ് മേധാവി അലക്സ് മാർഷൽ പറഞ്ഞു.
2008ല്‍ സാമുവല്‍സ് പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു. അന്നും സാമുവല്‍സ് കുറ്റക്കാരനാണെന്ന് ഐസിസി കണ്ടെത്തി. തുടര്‍ന്ന് രണ്ട് വര്‍ഷം വിലക്കി. 2015ല്‍ ഐസിസി ഒരു വര്‍ഷത്തേക്ക് താരത്തിന്റെ ബൗളിംഗ് ആക്ഷനും വിലക്കി.
വെസ്റ്റ് ഇന്‍ഡീസിനായി 18 വര്‍ഷം കൊണ്ട് 300 ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 17 സെഞ്ചുറികള്‍ നേടി. വെസ്റ്റ് ഇന്‍ഡീസിനൊപ്പം 2012, 2016 പതിപ്പുകളില്‍ ലോകകപ്പ് നേടിയിരുന്നു. 2020 നവംബറില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു