പറവൂർ നഗരസഭാ കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പിലാക്കിയതിന് പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ പ്രതിപക്ഷനേതാവിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. പറവൂർ നഗരസഭാ സെക്രട്ടറി നിയമാനുസൃതം മാത്രമാണ് പ്രവർത്തിച്ചത്. നവകേരള സദസിന് പണം നൽകാൻ കൗൺസിൽ ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കുക മാത്രമാണ് സെക്രട്ടറി ചെയ്തത്.
ഒരിക്കൽ തീരുമാനമെടുക്കുകയും പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തോടെ അത് പിൻവലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഭീഷണിക്കും സമ്മർദ്ദത്തിനും വഴങ്ങി നിയമാനുസൃതമുള്ള ഉത്തരവാദിത്തം സെക്രട്ടറിക്ക് നിറവേറ്റാതിരിക്കാനാകില്ല.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരാൾ നിയമാനുസൃതം പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തീരുമാനം മാറ്റിക്കാൻ ശ്രമിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രതിപക്ഷനേതാവിന്റെ ഈ ഭീഷണിക്കെതിരെ ജനാധിപത്യ ബോധമുള്ള എല്ലാവരും രംഗത്തുവരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു