കണ്ണൂര്‍: വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതി. പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ മൂന്നാം പ്രതിയാണ് ശ്രീശാന്ത്.