ബേയ്ജിങ്: വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പ് നല്‍കി ചൈനയില്‍ നിഗൂഢമായ ഒരു ന്യൂമോണിയ പടര്‍ന്ന് പിടിക്കുന്നു.കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. കോവിഡ് മഹാമാരിയുടെ നാളുകള്‍ക്ക് ശേഷം ചൈനയില്‍ ആശുപത്രികള്‍ നിറയുകയാണെന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അസുഖങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങള്‍ ചൈനയിയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്.