കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം വന്നശേഷം 52 ശതമാനം മാധ്യമങ്ങളും അടച്ചുപൂട്ടി. രണ്ട് വര്‍ഷം കൊണ്ട് രാജ്യത്തെ പകുതിയിലധികം മാധ്യമങ്ങളും നിര്‍ജീവമായെന്നാണ്, മീഡിയ സപ്പോര്‍ട്ട് ഫോര്‍ അഫ്ഗാനിസ്ഥാന് ഫ്രീ മീഡിയയുടെ റിപ്പോര്‍ട്ട്.
2021 ആഗസ്ത് 15ന് താലിബാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയായിരുന്നു. ദൃശ്യമാധ്യമങ്ങളെയാണ് താലിബാന് നയം ബാധിച്ചത്. 147 ചാനലുകളില്‍ 77 എണ്ണവും പൂട്ടി.
വനിതകളുടെ മുഖം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ അവതാരകരായിരുന്ന സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. 94 ശതമാനം വനിതാ മാധ്യമപ്രവര്‍ത്തകരാണ് ജോലി നിര്‍ത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു