ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർക്കു വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു.
രജൗരി ജില്ലയിലെ ബാജി മാൾ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും നടത്തിയ തെരച്ചിലിനിടെയണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ജമ്മുകാഷ്മീരിലെ പിർ പഞ്ചൽ വനത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭീകരരുടെ സാന്നിധ്യം വളരെ ശക്തമാണ്. നിബിഡ വനമായ പ്രദേശത്തെ ഭൂമിശാസ്ത്ര പ്രത്യേകത ഭീകരർക്ക് ഒളിവിൽ താമസിക്കാൻ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്.
കഴിഞ്ഞയാഴ്ച രജൗരി ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു