ഗാസസിറ്റി: ബന്ദികളായി പാര്‍പ്പിച്ചിരിക്കുന്നവരില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 50 പേരെ ഹമാസ് വിട്ടയ്ക്കും. നാല് ദിവസത്തേക്ക് ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ കാലയളവിലാകും ബന്ദികളാക്കിയവരെ മോചിപ്പിക്കുക. അതേസമയം ബന്ദികളാക്കപ്പെട്ട വിദേശികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.
read also തിരുനെല്ലിയുടെ കഥാകാരി പി. വത്സല അന്തരിച്ചു; സാമൂഹിക പ്രവര്‍ത്തക, അധ്യാപിക എന്നീ മേഖലകളിൽ പ്രശസ്ത
മോചനം സംബന്ധിച്ച കാര്യങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു തന്നെ വൈകാതെ പ്രസ്താവിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 240 പേരെയാണ് ഇസ്രയേലില്‍ നിന്നും ഹമാസ് പിടിച്ചുകൊണ്ടുപോയത്. ഇതില്‍ 40 ലേറെ കുട്ടികളും പ്രായമായവരും തായ്ലന്ഡ്, നേപ്പാള്‍ സ്വദേശികളുമുണ്ടെന്നാണ് കണക്കുകൂട്ടല്‍. യുദ്ധമാരംഭിച്ച ശേഷം ഇതാദ്യമായാണ് വെടിനിര്‍ത്തലിന് ധാരണയാകുന്നത്.
ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരമായി 150 മുതല്‍ 300 വരെ പലസ്തീനിയന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയ്ക്കാനും ധാരണയായി. ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലും യുദ്ധം ആരംഭിക്കുകയായിരുന്നു. പതിനായിരത്തിലേറെപ്പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു