തിരുവനന്തപുരം: ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിന് പുറമെ നിരന്തരം നിക്ഷേപ തട്ടിപ്പിന് വിധേയമായി കൊണ്ടിരിക്കുന്ന മലയാളിയെ ആസൂത്രിതമായി തട്ടിച്ചു മുങ്ങാൻ നിധി ധനകാര്യ സ്ഥാപനങ്ങളുമായി വമ്പന്മാർ രംഗത്ത് .
കേരളത്തിൽ ചട്ടപ്പടി രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന 528 നിധി ധനകാര്യ സ്ഥാപനങ്ങളാണ് കോടി കണക്കിന് രൂപ നിക്ഷേപങ്ങളായി സ്വീകരിച്ചിട്ടുള്ളതായി സംസഥാന പോലീസിന്റെ ക്രൈം ബ്രാഞ്ച് , സാമ്പത്തിക കുറ്റാന്വേഷണവിഭാഗം വിലയിരുത്തുന്നു. ഒരു ഉറപ്പുമില്ലാതെ കോടിക്കണക്കിന് തുക സംസ്ഥാനത്തുനിന്നും ശേഖരിച്ചു തട്ടിപ്പു നടത്തി മാറ്റാനുള്ള ഗൂഢാലോചനയാണ് ഇതെന്ന് പോലീസിന് വ്യക്തമായി കഴിഞ്ഞു.
വൻ പലിശ വാഗ്ദാനം ചെയ്‌തും, ഒരു വർഷം-ആറുമാസം നിരക്കിൽ തുക ഇരട്ടിയാക്കി നൽകുമെന്ന് പ്രലോഭിപ്പിച്ചുമാണ് ഇവർ പണസമാഹാരണം നടത്തുന്നത്. മുപ്പതുമുതൽ അൻപതുശതമാനം വരെ കമ്മീഷൻ നിക്ഷേപം സമാഹരിച്ചു നൽകുന്നവർക്ക് ചില സ്ഥാപനങ്ങൾ നൽകുന്നതായും വിവരമുണ്ട് .
അതിഥി തൊഴിലാളിക്കിടയിൽ സ്വാധീനമുള്ള തദ്ദേശീയരെയും അവർ ഇതിനായി ഉപയോഗിക്കുന്നു. തുക ഇരട്ടിയായി നൽകുമെന്ന് വാഗ്ദാനം നൽകി ദിവസേനയാണ് ധന ശേഖരണം. കുടുംബ ശ്രീ മോഡലിൽ സ്ഥാപിതമായിട്ടുള്ള ചില കൂട്ടായ്മകളെ ഉപയോഗപ്പെടുത്തിയും ഇവർ പണം സമാഹരിച്ചുവരുന്നു .
കേരളത്തിലെ ഉന്നതരായ ചിലർക്ക് ഈ സ്ഥാപങ്ങളുമായി ബന്ധമുണ്ട് . ചട്ട പ്രകാരം സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത, സർക്കാരിന്റെ നിയന്ത്രങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന നിക്ഷേപ സമാഹരണ സ്ഥാപനങ്ങളുടെ നിയമത്തിനു വിരുദ്ധമായിട്ടുള്ള 528 സ്ഥാപനങ്ങളെയാണ് ക്രൈം ബ്രാഞ്ച് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തു പ്രവർത്തിക്കുവാൻ അപേക്ഷ പോലും സമർപ്പിക്കാതെയാണ് പ്രവർത്തിക്കുന്നത് 72 സ്ഥാപനങ്ങൾ തൃശ്ശൂരിൽ മാത്രം പ്രവർത്തിക്കുന്നതായി കണക്കുകകളുണ്ട്.
അപേക്ഷ നൽകിയത് തള്ളിയ 185 സ്ഥാപനങ്ങൾ തൃശ്ശൂരിലുണ്ട് .
എറണാകുളം 53 ,കോട്ടയം 22 ,കോഴിക്കോട് 20 ,എന്നിവയാണ് മറ്റു ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനി രജിസ്ട്രാർക്ക് അപേക്ഷ പോലും നൽകാത്ത നിധി കമ്പനികൾ.
സംസ്ഥാനത്തുള്ള നിയന്ത്രണങ്ങൾ മറികടക്കാനും നിക്ഷേപവുമായി ഏതു സമയവും രാജ്യം വിടുവാനും ഇവർക്ക് കഴിയുമെന്നതാണ് സംസ്ഥാനത്തെ കമ്പനി രെജിസ്ട്രേഷൻ ചട്ടപ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന നിധി നിക്ഷേപ സമാഹരണ സ്ഥാപനങ്ങളുടെ പ്രത്യേകത.
കൂടുതൽ അന്വേഷണത്തിന് സംസ്ഥാന പോലീസിന്റെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റ അന്വേഷണ വിഭാഗം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ നിക്ഷേപവുമായി മുങ്ങാൻ സാധ്യത ഉള്ളവർ എത്രെയെന്നു വരും നാളുകളിൽ അറിയാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം