ഭുവനേശ്വര്‍: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ടില്‍ അട്ടിമറി ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. രണ്ടാം മത്സരത്തില്‍ കരുത്തരായ ഖത്തറാണ് എതിരാളികള്‍. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമ ആപ്പിലും വെബ് സൈറ്റിലും മത്സരം തത്സയം കാണാനാകും.
കുവൈറ്റിനെ ഒറ്റഗോളിന് വീഴ്ത്തിയ കരുത്തുമായാണ് ഇന്ത്യ ഇറങ്ങുന്നത്. യോഗ്യതാ റൗണ്ടിലെ രണ്ടാം പോരില്‍ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോൾ ഛേത്രിയുടെയും സംഘത്തിന്‍റെയും ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല.
🇮🇳 #𝐁𝐋𝐔𝐄𝐓𝐈𝐆𝐄𝐑𝐒 𝐀𝐓 𝐊𝐀𝐋𝐈𝐍𝐆𝐀 ⚔️
We take on Qatar 🇶🇦 in our first home fixture of the #FIFAWorldCup Qualifiers in Bhubaneswar today! 💪
🏟️ Kalinga Stadium
🕖 19:00 IST
📺 @Sports18 and @JioCinema #INDQAT ⚔️ #IndianFootball ⚽ pic.twitter.com/uBiZh5b8rl— Indian Football Team (@IndianFootball) November 21, 2023
അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്താണ് ഖത്തര്‍ ഭുവനേശ്വറില്‍ എത്തിയിരിക്കുന്നത്. നാല് ഗോള്‍ നേടിയ സ്ട്രൈക്കര്‍ അല്‍മോയെസ് അലി തന്നെ ആയിരിക്കും ഇന്ത്യക്ക് വലിയെ വെല്ലുവിളിയാവുക. കരുത്തര്‍ക്കെതിരെ പ്രതിരോധം കടുപ്പിച്ചാവും കളിക്കുകയെന്ന് ഇന്ത്യൻ കോച്ച് ഇഗോര്‍ സ്റ്റിമാക് വ്യക്തമാക്കിക്കഴിഞ്ഞു.
ഓരോ മത്സരത്തിലും താരങ്ങളെ മാറ്റി പരീക്ഷിക്കുന്ന പതിവ് സ്റ്റിമാക്ക് ഇന്നും തുടരും. സഹല്‍ അബ്ദുല്‍ സമദാണ് ടീമിലെ ഏക മലയാളി സാന്നിധ്യം. കുവൈറ്റിനെതിരെ നിര്‍ണായക ഗോള്‍ നേടിയ മൻവീര്‍ സിംഗ് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ലെങ്കിലും ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായകൻ ഛേത്രി, ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗാൻ, ലാലിയൻ സുവാല ചാംഗ്തേ തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാവും.
read also:തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; വാക്കി ടോക്കിയിലൂടെ സംസാരിച്ചു
ഫിഫ റാങ്കിംഗില്‍ ഇന്ത്യ നൂറ്റിരണ്ടും ഖത്തര്‍ അറുപത്തിയൊന്നാം സ്ഥാനത്തുമാണ്. ഖത്തറിനെ തോല്‍പിക്കാൻ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടിയ മൂന്ന് കളിയില്‍ രണ്ടിലും തോല്‍വിയായിരുന്നു. 2019ല്‍ നേടിയ ഗോള്‍ രഹിത സമനിലയാണ് ആശ്വാസമായി ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഖത്തറിനും കുവൈറ്റിനും പുറമെ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളാണ് യോഗ്യതാ റൗണ്ടിലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു