പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ബെവ്കോ ഔട്ട്ലെറ്റില് കവര്‍ച്ച. 40-ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയില്‍ പറ്റിയിട്ടുണ്ട്.
കഴിഞ്ഞ രാത്രിയാണ് സംഭവം. മദ്യം വിതരണം ചെയ്യുന്ന കൗണ്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാണ് ശ്രമം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു