കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും എംഎൽഎയുമായ എ.സി. മൊയ്തീനെതിരെ മൊഴി. കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മൊയ്തീന്റെ ബെനാമിയാണെന്നാണ് മൊഴി. പ്രധാന സാക്ഷി ജിജോർ ആണ് മൊയ്തീനെതിരെ മൊഴി നൽകിയിരിക്കുന്നത്. മൊഴിഭാഗങ്ങൾ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ഇ ഡി കോടതിയിൽ വായിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെതിരെയും, മുൻ ഡി ഐ ജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷയാണ് കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിച്ചത്.
15ാം പ്രതിയായ പി സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു കൊണ്ട് ഇഡി മൊഴി ഭാഗങ്ങൾ കോടതിയെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. നേതാക്കളുടെ ബിനാമിയായി സതീഷ് പ്രവർത്തിച്ചെന്നാണ് മൊഴി. 100 രൂപക്ക് 10 രൂപ പലിശ എന്ന രീതിയിലാണ് പണം പലിശയ്ക്ക് കൊടുത്തിരുന്നത്. ഇതിന്റെ ലാഭം മൊയ്തീനും കണ്ണനും നൽകിയിരുന്നു.
അതേസമയം ജാമ്യ ഹർജിയിൽ വിശദമായി വാദം കേട്ട ശേഷം കോടതി വിധി പറയാനായി മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു