കണ്ണൂര്‍: നവകേരള സദസ്സിൽ ബഹളം വച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യാശ്ശേരിയിലെ പരിപാടിക്കിടെയാണ് സംഭവം. മന്ത്രി കെ രാധാകൃഷ്ണൻ സംസാരിക്കുന്നതിനിടയാണ് ഇയാൾ ബഹളം വച്ചത്. സദസിൻ്റെ മുൻ നിരയിൽ ക്ഷണിക്കപ്പെട്ടവരുടെ സീറ്റിൽ ഇരിക്കുകയായിരുന്ന ആളാണ് ബഹളമുണ്ടാക്കിയത്.
താന്‍ അവശ്യപ്പെട്ട കാര്യം മന്ത്രി നടപ്പിലാക്കി തന്നില്ല എന്നതായിരുന്നു ഇയാള്‍ പരാതിയായി ഉന്നയിച്ചത്. എന്നെ ഓര്‍മ്മയുണ്ടോ എന്നടക്കം മന്ത്രിയോട് സദസ്സില്‍നിന്ന് ഇയാള്‍ ചോദിച്ചു. ഉടന്‍തന്നെ പോലീസ് ഇടപെട്ട് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു. എത്രയും വേഗം പരാതിയെല്ലാം പരിഹരിക്കാമെന്ന് മന്ത്രി തന്നെ മൈക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കസ്റ്റഡിയിലെടുത്ത ഇയാളെ നിലവില്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം ഇയാള്‍ എന്ത് ആവശ്യമാണ് മുമ്പ് മന്ത്രിയോട് ഉന്നയിച്ചത് എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു