മുംബൈ: സ്കോഡ കാറ്റുകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള സംവിധാനത്തിന് ദക്ഷിണേന്ത്യയിലും തുടക്കമായി.ടെസ്റ്റ് ഡ്രൈവിനപ്പുറം കാറിന്റെ എല്ലാ വശങ്ങളും പൂർണ്ണമായി പഠിക്കാൻ ഉപയോക്താവിന് അവസരം ലഭിക്കുന്ന പദ്ധതിയാണിത്. അറിയിപ്പ് ലഭിച്ചാൽ കാർ നിങ്ങളുടെ വസതിയിലെത്തും. ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്ക് അങ്ങനെ ആവാം.അല്ലെങ്കിൽ കുടുംബ സമേതം കാറിൽ കയറി ഇരിക്കുക. ഡ്രൈവിങ് ആസ്വദിച്ച ശേഷം നിങ്ങളെ മുന്തിയ ഒരു ഹോട്ടലിലേക്ക് കൊണ്ടു പോവും.അവിടെ വച്ച് കാറിന്റെ എല്ലാ സവിശേഷതകളും വിശദീകരിച്ചു തരും. സംശയങ്ങൾ ചോദിക്കാം.
സ്കോഡ കോഡിയാക് 4×4 ആണ് ഇപ്പോൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത് എന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ പീറ്റർ സോൾ പറഞ്ഞു. സ്കോഡ ബാന്റിനെ ഉപയോക്താക്കളുടെ അടുത്തെത്തിക്കുക വഴി കൂടുതൽ വിൽപന വളർച്ച കൈവരിക്കുകയാണ് ലക്ഷ്യം.
ഉത്തരേന്ത്യയിലെ മികച്ച പ്രതികരണത്തിന് ശേഷമാണ് തെക്കോട്ട് വരുന്നത്. ഒക്ടോബർ 7 ന് ജയ്പൂരിലായിരുന്നു തുടക്കം. തുടർന്ന് ഡൽഹി, ഗുർഗാവ്, നോയ്ഡ ഫരീദാബാദ്, മുംബൈ,എന്നിവിടങ്ങളിലും നടത്തി.ദക്ഷിണേന്ത്യയിൽ കൊച്ചി, ഹൈദരാബാദ്, ബങ്കളൂരു, ചെന്നൈ നഗരങ്ങളിൽ ഈ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഉപയോക്താക്കളുടെ അടുത്തെത്തുന്നതിനായി ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുന്നതിലും,കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്ന് പീറ്റർ സോൾ പറഞ്ഞു. ഇപ്പോൾ 250 ഷോറൂമുകളുണ്ട് സ്‌കോടയ്ക്ക്.