ചെന്നൈ: രാഷ്ട്രീയപ്രവേശനസൂചന ശക്തമാക്കി നടന് വിജയ്യുടെ വായനശാലാ പദ്ധതിക്ക് ശനിയാഴ്ച തുടക്കം. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് നേതൃത്വം നല്‍കുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 11 ഇടങ്ങളില്‍ വായനശാല തുറക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂര്‍, നാമക്കല്‍, വെല്ലൂര്‍ ജില്ലകളിലായാണ് വായനശാലകള്‍ പ്രവര്‍ത്തിക്കുക.
വിദ്യാര്‍ഥികളില്‍ വായനശീലവും പൊതുവിജ്ഞാനവും വളര്‍ത്തുകയാണ് ലക്ഷ്യം. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങള്‍, ചരിത്രകഥകള്‍ എന്നിവ വായനശാലയിലുണ്ടാവും. വിജയ്യുടെ നിര്‍ദേശപ്രകാരം എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷന്‍കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്.അടുത്തിടെ ചെന്നൈയില്‍ ‘ലിയോ’യുടെ വിജയാഘോഷച്ചടങ്ങിനിടെ നടത്തിയ പ്രസംഗത്തില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വിജയ് സൂചനനല്കിയിരുന്നു. വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്തുതലത്തില്‍ സമിതി രൂപവത്കരണ നടപടികളും പുരോഗമിക്കുകയാണ്.
വിദ്യാര്‍ഥികളില്‍ വായനശീലവും പൊതുവിജ്ഞാനവും വളര്‍ത്തുകയാണ് ലക്ഷ്യം. നേതാക്കളുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങള്‍, ചരിത്രകഥകള്‍ എന്നിവ വായനശാലയിലുണ്ടാവും. വിജയ്യുടെ നിര്‍ദേശപ്രകാരം എല്ലാ നിയമസഭാമണ്ഡലങ്ങളിലും നേരത്തേ സൗജന്യ ട്യൂഷന്‍കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു