കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി. സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്താനാവില്ല എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
read also അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 8 ട്രെയിനുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും
തിരുവല്ല പൊലീസ് യുവാവിനെ കാപ്പ ചുമത്തി തടവിലാക്കിയതിനെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. ഒരു വ്യക്തിയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എട്ട് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്.
പൊതുക്രമം സുരക്ഷിതമാക്കാനാണ് ഒരാളെ കാപ്പ ചുമത്തി തടവിലാക്കുന്നത്. അല്ലാതെ ശിക്ഷിക്കാൻ വേണ്ടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാപ്പ ചുമത്തി തടവിലാക്കിയ യുവാവിനെ മോചിപ്പിക്കാൻ ഉത്തരവിട്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു