തൃശ്ശൂർ: നവകേരള സദസിന് പണം അനുവദിക്കില്ലെന്ന് ചാലക്കുടി നഗരസഭ. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. വിവേചനാധികാരം ഉപയോഗിച്ച് സെക്രട്ടറി പണം നൽകിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. നവകേരള സദസിന്റെ പേര് പറഞ്ഞ് രണ്ടാഴ്ചയായി ജീവനക്കാർ നഗരസഭയുടെ പ്രവർത്തനങ്ങൾ മുടക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണപക്ഷം നഗരസഭാ ഓഫീസ് ഉപരോധിച്ചു.
നവകേരള സഭയുടെ പേരു പറഞ്ഞ് തുടർച്ചയായി യോഗങ്ങൾക്ക് ജീവനക്കാരെ കൊണ്ട് പോകുന്നത് ഭരണ സ്തംഭനമുണ്ടാക്കുന്നു എന്നാണ് ആരോപണം. രണ്ടാഴ്ചയായി നഗരസഭയിലെ ജോലികൾ മുടങ്ങിയെന്നും ഭരണപക്ഷം ആരോപിക്കുന്നു. നഗരസഭ സെക്രട്ടറി, എഞ്ചിനിയറിങ് വിഭാഗം എന്നിവർക്കെതിരെയാണ് പ്രതിഷേധം.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ നവകേരള സഭക്ക് പണം നൽകില്ലെന്നും ചെയർമാൻ എ ബി ജോർജ് വ്യക്തമാക്കി. സെക്രട്ടറി വിവേചനാധികാരം ഉപയോഗിച്ചാൽ പ്രതിഷേധമുണ്ടാകും. തൊഴിലുറപ്പുകാർക്ക് പോലും കൂലി നൽകാൻ കഴിയാത്ത സ്ഥിതിയെന്നും ചെയർമാൻ പറയുന്നു.
ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎയുടെ മണ്ഡലമാണ് ചാലക്കുടി. നഗരസഭയും ഭരിക്കുന്നത് യുഡിഎഫാണ്. യുഡിഎഫ് അടുത്ത ഏഴിന് ചാലക്കുടിയില്‍ നടക്കുന്ന നവകേരള സദസിനോട് സമ്ബൂര്‍ണമായി നിസ്സഹകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തനത് ഫണ്ടില്‍ നിന്നെടുത്ത് പണം നല്കിക്കൊണ്ടിരിക്കുന്ന നഗരസഭയോട് പണം ചോദിച്ചത് തെറ്റാണെന്ന് യുഡിഎഫിന്റെ ചെയര്മാൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു