കൊച്ചി : നിർധനരായ കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ ആസ്റ്റർ മെഡ്സിറ്റിയും യുണൈറ്റഡ് നേഴ്സസ് അസോസിയേഷനും (യു.എൻ.എ) കൈകോർക്കുന്നു. അസോസിയേഷന്റെ 13-ആം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ‘ഹെൽപ്പിംഗ് ഹാന്റ്സ് ഓഫ് ഏഞ്ചൽസ്’ എന്ന പേരിൽ ബ്രഹത് പദ്ധതി നടപ്പാക്കുന്നത്. അവയവ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ ഏറ്റവും കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബ് പദ്ധതിയുടെ പ്രഖ്യാപനം നടത്തി.