കൊച്ചി : പുരുഷന്മാർക്ക് മാത്രമായി പ്രത്യേക ഓഫറുകളൊരുക്കി വണ്ടർല. പുരുഷദിനമായ നവംബർ 19-ന് ‘1 + 1 എന്ന ഓഫറിൽ പുരുഷന്മാർക്ക് പാർക്കിൽ പ്രവേശിക്കാനാകും. ടിക്കറ്റുകൾ വണ്ടർല ടിക്കറ്റിംഗ് പ്ലാറ്റ്ഫോം വഴി ഓൺലൈനായി ബുക്ക് ചെയ്യണം.

കൂടാതെ, അന്നേദിവസം വണ്ടർല എൻട്രി പോയിന്റിൽ നടക്കുന്ന പ്രത്യേക മത്സരങ്ങളിൽ പങ്കെടുത്ത് പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റുകൾ നേടാനും കഴിയും. ആകർഷക പ്രകടനം നടത്തുന്ന ആദ്യത്തെ 100 പേർക്കാണ് സൗജന്യ ടിക്കറ്റുകൾ ലഭിക്കുക.

ഓരോരുത്തരുടെയും ജീവിതത്തിൽ ഗണ്യമായ സംഭാവന നൽകുന്ന പുരുഷന്മാരെ അഭിനന്ദിക്കേണ്ടത് ഏറെ പ്രസക്തമാണെന്ന് വണ്ടർലാ ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.
https://bookings.wonderla.com/ എന്ന ഓൺലൈൻ പോർട്ടലിലൂടെ എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0484-3514001, +91 7593853107 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു