റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തയും അവസാനത്തെയും ഘട്ടം വെളളിയാഴ്ച. സംസ്ഥാനത്തെ 70 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
ആദ്യ ഘട്ടത്തില്‍ 20 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പിനായി 18,800 പോളിങംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ 700 എണ്ണം സംഗ്വാരി പോളിംഗ് സ്റ്റേഷനുകളാണ്, ഇവിടെ വനിതാ പോളിംഗ് ഉദ്യോഗസ്ഥരെ മാത്രമേ വിന്യസിക്കൂ.
വോട്ടെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയും ബിന്ദ്രനവഗഡ് അസംബ്ലി മണ്ഡലത്തിലെ ഒമ്ബത് പോളിംഗ് സ്റ്റേഷനുകളില്‍ രാവിലെ 7 മുതല്‍ 3 വരെയുമാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയും കോണ്‍ഗ്രസും മത്സരിക്കുന്നു. കനത്ത സുരക്ഷയാണ് പോളിംഗ് സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. ലോക്കല്‍ പൊീസിന് പുറമെ കേന്ദ്ര സുരക്ഷാ സേനയെയും വിന്യസിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു