കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിനെയാണ് കോഴിക്കോട് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്, വെള്ളിമാട്കുന്നില്‍ താമസിച്ചു വരികയായിരുന്നു ഇയാൾ. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് പോലീസ് നടപടി.
മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി ഇയാൾ 70 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു