ന്യൂഡല്‍ഹി: ‘വിഡ്ഢികളുടെ നേതാവ്’ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്നതിൽ ആശങ്കയില്ല. താൻ താൻ ചെയ്യുന്നത് ശരിയാണെന്ന് മോദിയുടെ അധിക്ഷേപങ്ങൾ തെളിയിക്കുന്നു. അദാനി ഗ്രൂപ്പിന് മോദി സർക്കാർ നൽകുന്ന അത്രയും പണം, രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി മോദി എന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണ്. ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. അദ്ദേഹം അങ്ങനെ തന്നെ സംസാരിക്കുന്നത് നല്ലതാണ്. കാരണം അദ്ദേഹം അങ്ങനെ സംസാരിക്കുമ്പോൾ താൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നും’- രാഹുൽ പറഞ്ഞു.
‘എന്റെ ലക്ഷ്യം ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി അദാനിക്ക് നൽകുന്ന അത്രയും പണം രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഞാൻ നൽകും’- രാഹുൽ കൂട്ടിച്ചേർത്തു. ‘യഥാർത്ഥ രാഷ്ട്രീയം ശതകോടീശ്വരന്മാരെ സഹായിക്കാനുള്ളതല്ലെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം. തൊഴിൽരഹിതരെയും കർഷകരെയും ചെറുകിട കച്ചവടക്കാരെയും സഹായിക്കുന്നതിലൂടെയാണ് യഥാർത്ഥ രാഷ്ട്രീയം സംഭവിക്കുന്നത് — ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം’- രാഹുൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു