കോഴിക്കോട് : പോക്സോ കേസ് പ്രതിക്ക് 33 വര്‍ഷം കഠിന തടവ് . കേസിലെ ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് ശിക്ഷ. 33 വര്‍ഷം കഠിന തടവിന് പുറമെ രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചു.
പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിനെ നാല് വര്‍ഷം കഠിന തടവിനും അമ്ബതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. 2017 സെപ്തംബര്‍ 9നും ഒക്ടോബറിലുമായാണ് പീഡനം നടന്നത്. 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു