മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുടെ റെക്കോഡ് നേടിയ സ്വന്തമാക്കിയ വിരാട് കോഹ്ലിയെ അഭിനന്ദിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍. ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇന്ന് ന്യൂസിലാൻഡിനെതിരെ തകർപ്പൻ ഫോമിൽ കളിച്ച കൊഹ്ലി തന്റെ കരിയറിലെ 50ാം സെഞ്ച്വറിയാണ് നേടിയത്. സാക്ഷാൽ സച്ചിൻ ടെൻഡുൾക്കറുടെ 49 സെഞ്ച്വറി എന്ന റെക്കോഡ് ആണ് വിരാട് മറികടന്നത്.
ഒരു ഇന്ത്യക്കാരൻ തന്റെ റിക്കാർഡ് തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകുന്നില്ലെന്നും സെമി ഫൈനൽ പോലുള്ള വലിയ വേദിയിൽ തന്റെ ഹോം ഗ്രൗണ്ടിലെ റിക്കാർഡ് നേട്ടം ഇരട്ടി സന്തോഷം തരുന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സച്ചിന്റെ കുറിപ്പിന്റെ പൂർണരൂപം:
ആദ്യമായി ഇന്ത്യൻ ഡ്രസിംഗ് റൂമിൽ വച്ച് കണ്ടപ്പോൾ എന്റെ കാലിൽ തൊടാൻ സഹതാരങ്ങൾ നിന്നെ കളിയാക്കി. അന്ന് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. പിന്നീട് നിങ്ങളുടെ കളിയിലെ കഴിവും അഭിനിവേശവും എന്റെ ഹൃദയത്തിൽ സ്പർശിച്ചു. ആ കുട്ടി ഒരു ‘വിരാട്’ കളിക്കാരനായതിൽ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്റെ റെക്കോഡ് തകർത്തതിൽ കൂടുതൽ സന്തോഷം. അതും ലോകകപ്പ് സെമിയിൽ എന്റെ ഹോം ഗ്രൗണ്ടിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു