തിരുവനന്തപുരം: സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്.
മറ്റു സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയില്‍ മാലിന്യം കണ്ടെത്തുന്ന കേസുകളില്‍ സംസ്ഥാനസര്‍ക്കാരിന് പരിശോധനയ്ക്കും നടപടിക്കും പരിമിതികളുണ്ടായിരുന്നു. ഇത് മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഉത്പാദകർ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ ഇതിൽ പറയുന്നുണ്ട്. ഇതു ലംഘിക്കുന്നവർക്കു തടവും പിഴയും ശിക്ഷയും ലഭിക്കും.
പ്രിൻസി കുര്യാക്കോസ്, ബാലഭാസ്ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സിജെഐയും രൂക്ഷവിമർശനം ഉയർത്തിയിരിന്നു. എന്നാൽ രണ്ട് അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഇനി നിയമസഭ പാസാക്കിയ 15 ബില്ലുകൾക്കും മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓർഡിനൻസുകൾക്കും ഗവർണറുടെ അംഗീകാരം ലഭിക്കാനുണ്ട്.
ബില്ലിൽ ഗവർണർമാർ ഒപ്പിടാത്തതിനെതിരെ കഴിഞ്ഞ ദിവസം സുപ്രിം കോടതി രൂക്ഷവിമർശനം ഉയർത്തിയിരിന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു