തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. നിലവിലുള്ള ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും, അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ രണ്ട് ദിവസത്തെ സമയം എടുക്കുന്നതാണ്.
കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ള സൂചനകൾ അനുസരിച്ച്, നവംബർ 16 വ്യാഴാഴ്ചയാണ് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടുക. ശേഷം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് നൽകിയ ഈ ജില്ലകളിൽ അതിശക്തമായ മഴ അനുഭവപ്പെടുന്നതാണ്.
read also പ്രാഥമിക പരീക്ഷ ഇല്ല; എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം 30ന്
നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. നിലവിൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും, കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു