ഇരട്ടഗോളുമായി അലക്‌സ് സാഞ്ചസ്; ഗോകുലത്തിന് വീണ്ടും ജയം

 

ഐലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളിന് ട്രാവു എഫ്‌സിയെ തോല്‍പ്പിച്ചു. നായകന്‍ അലക്‌സ് സാഞ്ചസ് ഇരട്ടഗോള്‍ നേടി. 

സീസണിലെ ആദ്യ എവേ മത്സരത്തില്‍ ക്യാപ്റ്റന്‍ അലക്‌സ് സഞ്ചെസ് കളി തുടങ്ങി പതിനാറാം സെക്കന്‍ഡില്‍ തന്നെ ഗോള്‍ നേടി. ആദ്യ പകുതിയുടെ പതിനാറാം മിനിറ്റില്‍ അലക്‌സ് വീണ്ടും ഗോളടിച്ചു.

ഗോള്‍ കീപ്പര്‍ക്ക് കിട്ടിയ ചുവപ്പ് കാര്‍ഡ് കാരണം രണ്ടാം പകുതിയില്‍ പത്ത് പേരുമായി കളിച്ച ഗോകുലം, ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞ് നിന്നു. ഈ ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു