ഒമാന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവം; പ്രവാസികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍

 

മസ്‌കറ്റ്: ഒമാന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രവാസികളടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തില്‍ ഒരു പൗരനെ കൊലപ്പെടുത്തിയതിനാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വടക്കന്‍ അല്‍ ബത്തിന് പോലീസ് കമാന്‍ണ്ടിന്റെ നേതൃത്വത്തിലാണ് രണ്ട് ആഫ്രിക്കന്‍ പൗരന്മാര്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു

സമാനമായി കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഒരാളെ ശാരീരികമായി കയ്യേറ്റം ചെയ്ത രണ്ടു പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു