കണ്ണൂർ: ഉരുപ്പുകുറ്റി ഞെട്ടിത്തോട് വനമേഖലയിലെ മാവോയിസ്റ്റ് ആക്രമണത്തിന്റെ എഫ്ഐആർ പുറത്ത്. രാവിലെ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
എട്ട് മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്. ഇതോടെ പോലീസ് തിരിച്ചടിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നാണ് സംശയം.
വെടിവയ്പ് നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മൂന്നു തോക്കുകള്‍ കണ്ടെടുത്തു. പിന്നാലെ ഉന്നത പോലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്ത് നിന്ന് പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് എന്ന സ്ഥലത്തു വച്ചാണ് വെടിവയ്പ്പ് നടന്നതെന്നും രാവിലെ 9.30 നായിരുന്നു ആക്രമണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തപോഷ് ബസുമതരി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് നിരവധി തവണ വെടിവയ്പ്പുണ്ടായെന്നും ഏറ്റുമുട്ടൽ നടന്ന ഞെട്ടിത്തോട് മാവോയിസ്റ്റുകൾ തമ്പടിച്ച ഷെഡുകളുണ്ടായിരുന്നുവെന്നും തീവ്രവാദ വിരുദ്ധ സേന ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. സംഭവത്തിൽ യുഎപിഎ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തി കേസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു