തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികോഘോഷ നോട്ടീസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക പുരാവസ്തു വകുപ്പ് ഡയറക്ടർ ബി. മധുസൂദനൻ നായരെ ചുുമതലയിൽ നിന്ന് നീക്കി. ഇന്ന് ചേർന്നദേവസ്വം ബോർഡ് .യോഗത്തിന്റേതാണ് തീരുമാനം. ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണറായാണ് നിയമനം.
നോട്ടീസ് തയാറാക്കിയതിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മധുസൂദനൻ നായർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ സംഭവം ബോർഡിന് അവമതിപ്പുണ്ടാക്കിയെന്നും അനാവശ്യ വിവാദത്തിന് ഇടയാക്കിയെന്നും ദേവസ്വം സെക്രട്ടറി ജി. ബൈജു നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെ മധുസൂദനൻ നായർ 30 ദിവസത്തെ അവധിയിൽ പ്രവേശിച്ചു.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് പുറത്തിറക്കിയത്. രാജഭരണക്കാലത്ത് ഉപയോഗിക്കുന്ന തമ്പുരാൻ, ഹിസ് ഹൈനസ്, രാജ്ഞി തുടങ്ങിയ വാക്കുകൾ ഈ നോട്ടീസിലുണ്ടായിരുന്നു. നോട്ടീസ് വിവാദമായ പശ്ചാത്തലത്തിൽ ഇന്നത്തെ പരിപാടിയിൽ രാജ കുടുംബത്തിന്റെ ഭാഗമായിട്ടുള്ള ആൾക്കാരാരും പങ്കെടുത്തിരുന്നില്ല. ഇതിന് ശേഷമാണിന്ന് ദേവസ്വം ബോർഡ് യോഗം ചേർന്നത്.
നോട്ടീസുലുണ്ടായിരുന്ന വാചകങ്ങൾ ബോർഡിന്റെ പ്രതിഛായയെ ബാധിച്ചു. ഇത് ബോർഡിന് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തിയ ബോർഡ് മധുസൂദനൻ നായരെ തൽസ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
അതേസമയം, നവീകരിച്ച ക്ഷേത്രപ്രവേശന വിളംബരസ്മാരക സമര്‍പ്പണ ചടങ്ങില്‍ രാജകുടുംബം പങ്കെടുത്തിരുന്നില്ല. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായിയും ചടങ്ങില്‍നിന്നു വിട്ടുനിന്നു. കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെക്കാതെയിരിക്കാനാണ് രാജകുടുംബം ചടങ്ങില്‍നിന്ന് വിട്ടുനിന്നതെന്നാണ് സൂചന. ചടങ്ങിനെത്താന്‍ സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡിനെ ഇവര്‍ അറിയിക്കുകയായിരുന്നു. അസുഖം കാരണം എത്താന്‍ സാധിക്കില്ലെന്നാണ് അറിയിച്ചതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാജകുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്നാണ് അനന്തഗോപന്‍ പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു