തിരുവനന്തപുരം: രാജ്ഭവന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന പണത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ പണം താന്‍ ആവശ്യപ്പെട്ടിട്ടല്ല അനുവദിച്ചത്. അധിക ചിലവിനായി ഒരു ഫയലിലും താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍ക്കാരിനോട് ബില്ലിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ വിശദീകരണം നല്കിട്ടില്ല. ഇനിയും വ്യക്തത വരുത്തേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്നും അതിനാലാണ് ബില്ലുകളില്‍ ഒപ്പിടാത്തതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഗവര്‍ണര്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദതന്ത്രം തന്റെ പക്കല്‍ വിലപ്പോകില്ലെന്ന് വ്യക്തമാക്കി.
അതേസമയം ഗവര്‍ണര്‍ അധികചെലവ് ആവശ്യപ്പെട്ടുവെന്ന ആരോപണവും നിഷേധിച്ചു. സര്‍ക്കാരും രാജ്ഭവനുമായി കത്തിടപാട് നടന്നിട്ടുണ്ടാകും എന്നാല്‍ അധികചെലവ് ആവശ്യപ്പെട്ട് താന്‍ കത്തയച്ചിട്ടില്ല. താന്‍ ഒപ്പിട്ട ഒരു കത്ത് പോലും ആര്‍ക്കും കാണിക്കാനാവില്ലായെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു