കാസർകോട്: കാർ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയിൽപ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം.കാസർകോട് ഉപ്പള സോങ്കാലിലാണ് സംഭവം . നിസാർ-തസീഫ ദമ്പതികളുടെ മകൻ മൽ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് മറ്റൊരു കുട്ടിയുമായി കളിക്കുന്നതിനിടെയാണ് കാർ
വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന്റെ മുന്നിൽ നിന്നിരുന്ന കുഞ്ഞ് വാഹനത്തിന്റെ ടയറിനടിയിൽ പെടുകയായിരുന്നു. ബന്ധുവാണ് കാറോടിച്ചത്. ഉടൻ തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു