1947 ജനുവരി 15നു LA 3800 S Norton Avenue ile ഒരു ബ്ലോക്കിൽ 22 കാരിയായ എലിസബത്ത് ഷോർട്ട് AKA Black dalia yude ശരീരം കണ്ടെത്തി. ശരീരം രണ്ടായി മുറിച്ച നിലയിലായിരുന്നു ഉള്ളത്. രക്തമെല്ലാം വാർന്ന് വിളരെ അവസ്ഥയിലായിരുന്നു. ശരീരം ആദ്യമായി കണ്ടെത്തിയ സ്ത്രീ മാനിക്കനാണെന്ന് വരെ തെറ്റിദ്ധരിച്ചു. വളരെ പ്രസിഷനോട് സർജിക്കൽ രീതിയിൽ എല്ലുകൾക്കോ അവയവങ്ങൾക്കോ ഒന്നും ഒരു ക്ഷതവും പറ്റാത്ത പോലെ ആയിരുന്നു ശരീരം മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നത്. ഡാലിയുടെ ചുണ്ടിൽ നിന്നും ചെവികളിലേക്ക് മുറിച്ച് വെച്ചിരുന്നു, അത് വളരെ വിചിത്രമായ ഒരു ചിരി അവളിൽ അവശേഷിപ്പിച്ചു. നിലത്തൊന്നും രക്തം ഇല്ലാതിരുന്നതിനാൽ കൊലപാതകത്തിന് ശേഷം ആയിരിക്കാം ബോഡി മാറ്റിയത് എന്ന നിഗമനത്തിൽ എത്തി.
https://www.youtube.com/watch?v=hqPuLmW8ibE
ബോഡി കണ്ടെത്തി 9 ദിവസങ്ങൾക്ക് ശേഷം ഒരു കവർ എക്സാമിനറിനെ തേടിയെത്തി. അതിൽ വെട്ടിച്ച അക്ഷരങ്ങൾ കൊണ്ട് എഴുതിയ ഒരു കത്ത് ആയിരുന്നു. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു, “ഇത് ഡാലിയയുടെ ബിലോങ്ങിങ്സ്, നിങ്ങൾക്ക് എന്നെ പിന്തുടരാം”. പറഞ്ഞതുപോലെ തന്നെ കവറിൽ ഡാലയുടെ സോഷ്യൽ സെക്യൂരിറ്റി കാർഡും ബർത്ത് സർട്ടിഫിക്കറ്റും ഫോട്ടോസും പേരുകൾ എഴുതിയ പേപ്പറുകളും പേജുകൾ ഇല്ലാത്ത ഒരു അഡ്രസ് ബുക്കും ഉണ്ടായിരുന്നു, പിന്നെ കവറിൽ മാർക്ക് ഹാൻസർ എന്ന പേരുമുണ്ടായിരുന്നു. ഫിംഗർ പ്രിൻസ് കളയാൻ വേണ്ടി ഗ്യാസിലിൻ ഉപയോഗിച്ച് ഈ ബിലോങ്ങിങ്സ് എല്ലാം വൃത്തിയാക്കിയിരുന്നു.
മാർച്ച് 14ന് വെനീസിലെ ബ്രീസ് അവന്യൂനടത്ത് ബീച്ച് സൈഡിൽ കുറെ വസ്ത്രങ്ങളുടെ കൂമ്പാരം കണ്ടെത്തി. അതിനടിയിൽ ചെരുപ്പിൽ ഒളിപ്പിച്ച ഒരു കുറിപ്പും കണ്ടു. പെൻസിലിൽ ആയിരുന്നു കുറിപ്പ് എഴുതിയിട്ടുണ്ടായിരുന്നത്. അതൊരു ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്, ” ഡാലിയ കേസിൽ പോലീസ് എന്നിലേക്ക് എത്താൻ ഞാൻ കാത്തിരുന്നു, എന്നാൽ അവർ പരാജയപ്പെട്ടു. സ്വയം കീഴടങ്ങാനുള്ള ധൈര്യം എനിക്കില്ല അതുകൊണ്ട് ഇതാണ് ഏറ്റവും നല്ല മാർഗ്ഗം, സോറി മേരി ” വസ്ത്രങ്ങളുടെ കൂമ്പാരം കണ്ടെത്തിയത് കോസ്റ്റ് ഗാർഡ് ആണ്, വസ്ത്രങ്ങളിൽ നിന്നും ഉടമസ്ഥന്റെ ഒരു വിവരവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഒരുപാട് സസ്പെക്റ്റുകൾ ഉണ്ടായെങ്കിലും കൊലയാളിയെ തിരിച്ചറിയാൻ അധികാരികൾക്ക് കഴിഞ്ഞില്ല. ശരിക്കുമുള്ള കൊലയാളി ആത്മഹത്യ ചെയ്തു അതോ അത് പോലീസിനെ വഴി തിരിച്ചു വിടാനുള്ള നാടകം ആയിരുന്നു എന്നൊന്നും ആർക്കും അറിയില്ല. 70 വർഷങ്ങൾക്കു ശേഷവും ഇപ്പോഴും ആ ഒരു കേസ് രഹസ്യമായി തന്നെ നിലനിൽക്കുന്നു.