സിഡ്നി: ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ടൂര്‍ണമെന്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ.ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് അപരാജിതരായി സെമിയുറപ്പിച്ച ഇന്ത്യന്‍ ടീമിലെ താരങ്ങളാണ് ടീമില്‍ കൂടുതല്‍. ടീമിന്റെ നായക സ്ഥാനത്ത് രോഹിത് ശര്‍മയല്ല, മറിച്ച് വിരാട് കോഹ്ലിയാണ് ടൂര്‍ണമെന്റ് ടീമിന്റെ നായകന്.
- ക്വിന്റന്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക): നാല് സെഞ്ച്വറികളുമായി മിന്നും ഫോമില്‍. 591 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ രണ്ടാമന്. 174 റണ്‍സ് ഉയര്‍ന്ന സ്കോര്‍.
- ഡേവിഡ് വാര്‍ണര്‍ (ഓസ്ട്രേലിയ): ഒന്‍പത് കളിയില്‍ നിന്നു 499 റണ്‍സ്. രണ്ട് വീതം സെഞ്ച്വറി, അര്‍ധ സെഞ്ച്വറികള്‍. 163 റണ്‍സ് ഉയര്‍ന്ന സ്കോര്‍.
- രചിന് രവീന്ദ്ര (ന്യൂസിലന്‍ഡ്): ഒന്‍പത് കളിയില്‍ നിന്നു 565 റണ്‍സ്. രണ്ട് വീതം സെഞ്ച്വറി, അര്‍ധ സെഞ്ച്വറികള്‍. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മൂന്നാമന്. 123 റണ്‍സ് ഉയര്‍ന്ന സ്കോര്‍.
- വിരാട് കോഹ്ലി (ഇന്ത്യ, ടീം ക്യാപ്റ്റന്‍): ഈ ലോകകപ്പിലെ റണ്‍ വേട്ടയില്‍ ഒന്നാമന്. ഇതുവരെ നേടിയത് 594 റണ്‍സ്. 88.50 സ്ട്രൈക്ക് റേറ്റ്. 99.00 ആവറേജ്. രണ്ട് ശതകം അഞ്ച് അര്‍ധ സെഞ്ച്വറി.
- എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റത്തില്‍ നിര്‍ണായക സാന്നിധ്യം. ഇതുവരെയായി 396 റണ്‍സ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറികളും.
- ഗ്ലെന്‍ മാക്സ്വെല് (ഓസ്ട്രേലിയ): ഒറ്റയ്ക്ക് കളി ജയിപ്പിച്ച അപരാത. ഈ ലോകകപ്പിലെ ഏക ഇരട്ട സെഞ്ച്വറി കുറിച്ച താരം. ചരിത്രത്തിലേക്ക് ബാറ്റ് വീശിയ മികവ്. 397 റണ്‍സ്. രണ്ട് സെഞ്ച്വറി, മൂന്ന് അര്‍ധ ശതകം. അഞ്ച് വിക്കറ്റുകള്‍.
- മാര്‍ക്കോ ജെന്സന് (ദക്ഷിണാഫ്രിക്ക): ഓള് റൗണ്ട് മികവില്‍ വെട്ടിത്തിളങ്ങി. 157 റണ്‍സും 17 വിക്കറ്റുകളും എട്ട് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കി. ഒരു അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.
- രവീന്ദ്ര ജഡേജ (ഇന്ത്യ): 111 റണ്‍സും 16 വിക്കറ്റുകളും നേടി. നിര്‍ണായക ഘട്ടത്തില്‍ ബാറ്റും പന്തും ഉപയോഗിച്ച് ടീമിനെ രക്ഷിച്ചെടുത്ത മികവ്.
- മുഹമ്മദ് ഷമി (ഇന്ത്യ): കിട്ടിയ അവസരം മുതലെടുത്ത് ടീമില്‍ സ്ഥാനം കോണ്‍ക്രീറ്റ് ഇട്ടുറപ്പിച്ച താരം. അഞ്ച് കളിയില്‍ വീഴ്ത്തിയത് 16 വിക്കറ്റുകള്‍. അതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും.
- ആദം സാംപ (ഓസ്ട്രേലിയ): ഓസീസ് മുന്നേറ്റങ്ങളുടെ അച്ചുതണ്ട്. വീഴ്ത്തിയത് 22 വിക്കറ്റുകള്‍. 5.27ന്റെ മികച്ച ഇക്കോണമി റേറ്റും.
- ജസ്പ്രിത് ബുമ്ര (ഇന്ത്യ): മികച്ച ഇക്കോണമി റേറ്റ്. വീഴ്ത്തിയത് 17 വിക്കറ്റുകള്‍. വെറും 3.65 ആണ് ഇക്കോണമി റേറ്റ്.
- ദില്ഷന് മധുഷങ്ക (ശ്രീലങ്ക, 12ാം താരം): മികച്ച ബൗളിങ്. 21 വിക്കറ്റുകള്‍ വീഴ്ത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു