പത്തനംതിട്ട: ലൈഫ് പദ്ധതിപ്രകാരമുള്ള വീട് നിർമ്മാണം എങ്ങും എത്തിയില്ലെന്ന് കത്തെഴുതി വച്ചശേഷം പത്തനംതിട്ട ഓമല്ലൂരിൽ ലോട്ടറി കച്ചവടക്കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഓമല്ലൂർ പള്ളം സ്വദേശി ഗോപിയെയാണ് ഇന്നലെ രാവിലെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് മൃതദേഹം ഗോപിയുടെത് തന്നെയെന്ന് സ്ഥിരീകരിച്ചത്.
മൃതദേഹത്തിന് സമീപത്ത് നിന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കുകയാണെന്ന കുറിപ്പും പൊലീസ് കണ്ടെത്തി. ജീവിതത്തിൽ പരാജയപ്പെട്ടുപോയി എന്നും ലൈഫ് പദ്ധതിപ്രകാരം ഉള്ള വീട് നിർമ്മാണം എങ്ങും എത്തിയില്ല എന്ന് കത്ത് പറയുന്നു.
read also പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്‍ക്കും
‘വീടിന്റെ പണി എങ്ങുമെത്തിയില്ല. പണം കിട്ടാത്തത് കൊണ്ട്. ഓണത്തിന് മുമ്പ് വാർപ്പ് ലെവൽ എത്തിച്ചതാണ്. ഇതുവരെ വാർപ്പിന്റെ തുക കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു ഗോപി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു