പൂത്തു നില്ക്കുന്ന ചെറി മരങ്ങള്‍.. പിങ്ക്, പര്‍പ്പിള്‍ നിറങ്ങളിലെ ഈ അത്ഭുത കാഴ്ച കാണണമെങ്കില്‍ അങ്ങ് ജപ്പാനിലോ യുഎസിലോ ഒക്കെ പോകേണ്ടി വരുമെന്നത് പഴയ കഥയാണ്.ശരത് കാലത്ത് ചെറി മരങ്ങള്‍ പൂവിട്ടു നില്ക്കുന്ന കാഴ്ച ഇതാ നമ്മുടെ നാട്ടില്‍ തന്നെയുണ്ടല്ലോ. അതേ! ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടക്കുന്നത് നമ്മുടെ മേഘാലയയിലാണ്.
അതേ, ശ്വാസം പോലും പിടിച്ചു നിര്‍ത്തുന്ന തരത്തില്‍ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന മേഘാലയയിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് ഇവിടെ ശൈത്യകാലത്ത് ഷില്ലോങ്ങില്‍ പൂത്തു നില്ക്കുന്ന ചെറി മരങ്ങള്‍. ഈ കാഴ്ചകളുടെ ആഘോഷത്തിലേക്ക് ഷില്ലോങ് ക്ഷണിക്കുന്നത് ചെറി ബ്ലോസം ഫെസ്റ്റിവലിലൂടെയാണ്- Shillong Cherry Blossom Festival 2023.
സാധാരണ അമേരിക്കയിലും ജപ്പാനിലും പാരീസിലുമെല്ലാം ഏപ്രില്‍ മാസം മുതലാണ് ചെറി മരങ്ങള്‍ പൂവിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ കാഴ്ചകള്‍ കാണാനായി ഇവിടേക്ക് വരികയും ചെയ്യുന്നു. എന്നാല്‍ ഷില്ലോങ്ങിനെ വ്യത്യസ്തമാക്കുന്നത് നവംബര്‍ മാസത്തിലെ ചെറിപൂക്കളാണ്.
ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവല്‍ 2023
മേഘാലയയിലെ ഏറ്റവും വലിയ ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവല്‍.ചെറി മരങ്ങളുടെ കാഴ്ചകള്‍ക്കൊപ്പം പ്രദേശത്തെ സംഗീതത്തെയും കലകളെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ചെറി ബ്ലോസം ഫെസ്റ്റിവലിനുണ്ട്. ഒരു ക്യാൻവാസില്‍ വരച്ചു നിറം കൊടുത്തതുപോലെ ഈ സീസണില്‍ ഷില്ലോങ്ങിന്റെ രൂപം മാറും. പിന്നെ സീസണിലെ മഞ്ഞും തണുപ്പും കൂടി ചേരുമ്പോള്‍ ഇവിടെ വരാതിരിക്കുന്നതെങ്ങനെയാന്നാണ് സഞ്ചാരികള്‍ ചോദിക്കുന്നത്.
തിയതി, പരിപാടികള്‍:നവംബര്‍ 17 മുതല്‍ 19 വരെ മൂന്നു ദിവസമാണ് ഈ വര്‍ഷത്തെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടക്കുക. സംഗീതരംഗത്തെ നിരവധി പ്രതിഭകള്‍ ഈ ദിവസങ്ങളിലായി നിരവധി പരിപാടികള്‍ അവതരിപ്പിക്കും. സംഗീത രംഗത്തെ പ്രതിഭകളായ റൊണാൻ കീറ്റിംഗ് (ബോയ്സോണ്‍), ഗ്രാമി അവാര്‍ഡ് നേടിയ R&B ആര്‍ട്ടിസ്റ്റ് നെ-യോ, ഡിജെ, സംഗീത നിര്‍മ്മാതാവ് ജോനാസ്, ബ്ലൂ, ഡിജെ കെന്നി മ്യൂസിക്, സനം (ഇന്ത്യ), ഹൈബ്രിഡ് തിയറി, SURL (ദക്ഷിണ കൊറിയ), യുകെയില്‍ നിന്നുള്ളഡിജെ പിങ്ക് പാണ്ട, മെബ ഒട്ടിലിയ, ലൂ മജാവ്, ബ്ലൂ ടെംപ്റ്റേഷൻ തുടങ്ങിയ പ്രതിഭകള്‍ ഇവിടെ എത്തും.
ഇത് കൂടാതെ മറ്റു നിരവധി പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രാഫിറ്റി, ആര്‍ട്ട് ഇൻസ്റ്റലേഷൻ മത്സരങ്ങള്‍, കരോക്കെ മത്സരം തുടങ്ങിയവയും ഇവിടെ പ്രതീക്ഷിക്കാം. അതോടൊപ്പം സന്ദര്‍ശകര്‍ക്ക് ഇവിടുത്തെ പ്രാദേശിക രുചികള്‍, വൈനകള്, ബിയറുകള്, വ്യത്യസ്ത രാജ്യങ്ങളിലെ വിഭവങ്ങള്‍, എന്നിവ ആസ്വദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
ലൊക്കേഷൻ:സ്ഥിരം വേദിയില്‍ നിന്ന് മാറിയാണ് ഈ വര്‍ഷത്തെ ഷില്ലോംഗ് ചെറി ബ്ലോസം ഫെസ്റ്റിവല്‍ നടക്കുക. ഈ വര്‍ഷം ഷില്ലോങ്ങിലെ മൗലാസ്നൈയിലുള്ള ആര്ബിഡിഎസ്എ സ്പോര്‍ട്സ് കോംപ്ലക്സ് ആണ് ഫെസ്റ്റിവല്‍ വേദി. കഴിഞ്ഞ വര്‍ഷം പ്രധാന ഉത്സവ വേദി പോളോ ഗ്രൗണ്ടായിരുന്നു. വാര്‍ഡ്സ് തടാകത്തില്‍ ചെറിയ പരിപാടികളും ഇതിനൊപ്പം ഉണ്ടായിരുന്നു.
ടിക്കറ്റ് നിരക്ക്:1200 രൂപാ മുതല്‍ വിവിധ നിരക്കില്‍ ഇവിടെ ടിക്കറ്റ് ലഭ്യമാണ്. ഒരോ ദിവസത്തെ പ്രവേശനം മുതല്‍ മൂന്നു ദിവസത്തെ ഒറ്റ പാക്കേജായും ടിക്കറ്റുകള്‍ ലഭിക്കും. https://www.rockskitickets.com/ എന്ന സൈറ്റില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം.
കടപ്പാട് : നേറ്റീവ് പ്ലാനറ്റ്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു