ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരേ പാകിസ്താന് വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് മുന്നേറി.
ഇന്ത്യയെ നവംബർ 15ന് വാങ്കഡെയിൽ ആദ്യ സെമി ഫൈനലിൽ നേരിടുക ന്യൂസിലാൻഡ് ആകും. നവംബർ 16ന് ഈഡൻ ഗാർഡൻസിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ പോരാട്ടമാണ്. ഇന്ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ 6.4 ഓവറിൽ ഇംഗ്ളണ്ട് ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം നേടിയെങ്കിൽ പാകിസ്ഥാൻ സെമി ഫൈനലിലെത്തിയേനെ. എന്നാൽ അസാദ്ധ്യമായ ഈ വിജയലക്ഷ്യം നേടാനാകാത്ത പാകിസ്ഥാൻ ബാറ്റിംഗ് തകർച്ചയെയും നേരിടുകയാണ്. നിശ്ചിത സമയത്ത് പാകിസ്ഥാന് നേടാനായത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 30 റൺസാണ്.
നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലാൻഡ് മത്സരം. 2019 ലോകകപ്പിലും ഇന്ത്യയും ന്യൂസീലന്‍ഡും സെമി കളിച്ചിരുന്നു. എന്നാല്‍ അന്ന് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തി.
ഫൈനല്‍ നവംബര്‍ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു