കൊച്ചി : കളമശേരിയിലെ സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാലുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിൽ പൊലീസ് നിർണായക തെളിവുകൾ കണ്ടെത്തി. കേസിലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളണ് ഇന്ന് കണ്ടെടുത്തത്.
മാർട്ടിൻ സഞ്ചരിച്ച സ്കൂട്ടറിലായിരുന്നു ഇവ ഉണ്ടായിരുന്നത്. കൊടകര സ്റ്റേഷനില്‍ കീഴടങ്ങാന്‍ ഡൊമിനിക് എത്തിയത് ഈ സ്കൂട്ടറിലാണ്. കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍.
ഒക്ടോബർ 29ന് രാവിലെ ഒൻപതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവെ രണ്ടായികരത്തിലേറെപ്പേർ ഹാളിലുണ്ടായിരുന്നു, ഹാളിന്റെ മദ്ധ്യത്തിലാണ് സ്ഫോടനം നടന്നത്. ഒരു കുട്ടിയുൾപ്പെടെ നാലുപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു