പുണെ: ലോകകപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആസ്ട്രേലിയക്ക് തകര്‍പ്പൻ ജയം. മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പൻ സെഞ്ച്വറിയുടെ ബലത്തില്‍ എട്ടു വിക്കറ്റിനാണ് ഓസീസിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 44.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
132 പന്തില്‍ 177 റണ്‍സുമായി മാര്‍ഷ് പുറത്താകാതെ നിന്നു. ഒമ്ബത് സിക്സും 17 ഫോറുകളുമാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത് 64 പന്തില്‍ 63 റണ്‍സെടുത്ത് മാര്‍ഷിന് മികച്ച പിന്തുണ നല്കി. ട്രാവിസ് ഹെഡ് (11 പന്തില്‍ 10), ഡേവിഡ് വാര്‍ണര്‍ (61 പന്തില്‍ 53) എന്നിവരാണ് പുറത്തായ താരങ്ങള്‍. തസ്കിൻ അഹ്മദ്, മുസ്തഫിസുര്‍ റഹ്മാൻ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ബംഗ്ലാദേശിനായ താഹീദ് ഹൃദോയ് 74 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്കോററായി. ഓപണര്‍മാരായ തൻസിദ് ഹസനും (36) ലിട്ടൻ ദാസും (36) ചേര്‍ന്ന് മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്. 11 ഓവറില്‍ 76 റണ്‍സെടുത്താണ് കൂട്ടുക്കെട്ട് പിരിഞ്ഞത്. തൻസിദ് ഹസനെ അബോട്ട് മടക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റൻ നജ്മുല്‍ ഹുസൈൻ ഷാന്റോയും നിലയുറപ്പിച്ചതോടെ ടീം സ്കോര്‍ കുതിച്ചു. ലിട്ടൻ ദാസ് സാംബക്ക് വിക്കറ്റ് നല്കി മടങ്ങിയെങ്കിലും തൗഹീദ് ഹൃദോയി സ്റ്റിയറിങ് ഏറ്റെടുത്തു. 45 റണ്‍സെടുത്ത ഷാന്റോ റണ്ണൗട്ടായി മടങ്ങി.
Read also:ഗാസ വിഷയത്തിൽ അറബ് രാഷ്ട്ര നേതാക്കളുടെ നിര്‍ണായക യോഗം സൗദി അറേബ്യയില്‍
തുടര്‍ന്നെത്തിയ മഹ്മൂദുല്ല മൂന്ന് സിക്സറുകള്‍ പറത്തി വെടിക്കെട്ട് മൂഡിലായിരുന്നെങ്കിലും മറ്റൊരു റണ്ണൗട്ടില്‍ മഹ്മൂദുല്ലയും (32) വീണു. മുഷ്ഫിഖുറഹീം 21 റണ്‍സെടുത്ത് മടങ്ങി. മെഹ്ദി ഹസൻ മിറാസുമായി ചേര്‍ന്ന് അവസാന ഓവറുകളില്‍ കരുതലോടെ മുന്നേറിയ തൗഹീദിനെ സ്റ്റോയിനിസ് മടക്കി. ഹസൻ മിറാസ് 29ഉം നസം അഹമ്മദ് ഏഴും റണ്‍സെടുത്ത് പുറത്തായി. ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി.
ആസ്ട്രേലിയ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. മൂന്നാം സ്ഥാനക്കാരായാണ് ടീമിന്റെ സെമി പ്രവേശനം. ദക്ഷിണാഫ്രിക്കക്കും ഓസീസിനും 14 പോയന്റാണ്. എന്നാല്‍, റണ്‍ റേറ്റിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കയാണ് മുന്നില്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു